വിദേശ ബാങ്കുകളില്‍ നിന്ന് 500 കോടി ഡോളറിന്റെ വായ്പാ സമാഹരണം നടത്തി റിലയന്‍സ

Posted on: April 6, 2023

മുംബൈ : വിദേശ ബാങ്കുകളില്‍ നിന്ന് വമ്പന്‍ വായ്പാ സമാഹരണം നടത്തി റിലയന്‍സ്. വിവിധ ബാങ്കുകളില്‍നിന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസും ജിയോ ഇന്‍ഫോകോമും സംയുക്തമായി സമാഹരിച്ചത് 500 കോടി ഡോളറിന്റെ വായ്പയാണ്.

ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ ഒരു കമ്പനി ഒറ്റയടിക്ക് ഇത്രയും വലിയ വായ്പയെടുക്കുന്നത് ആദ്യം. 55 ബാങ്കുകളില്‍ നിന്നായി 300 കോടി ഡോളറാണ് റിലയന്‍സ് വായ്പ എടുത്തത്.

ജിയോ 200 കോടി ഡോളര്‍ സമാഹരിച്ചത് 18 ബാങ്കുകളില്‍ നിന്നാണ്. റിലയന്‍സ് മൂലധനച്ചെലവുകള്‍ക്കായി തുകഉപയോഗിക്കും. 5ജി ശൃംഖലയുടെ വ്യാപനത്തിനാകും ജിയോ തുക വിനിയോഗിക്കുക. തയ്വാനിലെ 24
ബാങ്കുകള്‍, ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, എംയുഎഫ്ജി, സിറ്റി, എസ്എംബിസി തുടങ്ങിയ ബാങ്കുകളില്‍ നിന്നുള്‍പ്പെടെയാണ് വായ്പ നേടിയത്.