പനമ്പിള്ളി നഗറിൽ വോഡഫോൺ ഗ്ലോബൽ ഡിസൈൻ സ്റ്റോർ

Posted on: October 9, 2014

Vodaphone-Global-Design-Sto

വോഡഫോൺ ഗ്ലോബൽ ഡിസൈൻ സ്റ്റോർ എറണാകുളം പനമ്പിള്ളി നഗർ അവന്യൂസെന്ററിന് എതിർവശത്തുള്ള ഷാൻ അപ്പാർട്ടുമെന്റിൽ പ്രവർത്തനമാരംഭിച്ചു. സ്റ്റോറിന്റെ ഉദ്ഘാടനം വോഡഫോൺ ഇന്ത്യ കേരള ബിസിനസ് മേധാവി എസ്. മുരളി നിർവഹിച്ചു.

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനാനുഭവം നൽകുന്നതിന്റെ ഭാഗമായാണ് വോഡഫോൺ ഗ്ലോബൽ ഡിസൈൻ സ്റ്റോർ ആരംഭിച്ചത്. ഗ്ലോബൽ ഡിസൈൻ സ്റ്റോർ അവിസ്മരണീയമായ ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും ഇടപാടുകാർക്കു സമ്മാനിക്കുകയെന്ന് വോഡഫോൺ ഇന്ത്യ കേരള ബിസിനസ് മേധാവി എസ്. മുരളി പറഞ്ഞു.