ലയൺ എയർ വിമാനദുരന്തം : അവശിഷ്ടങ്ങൾ കണ്ടെടുത്തു തുടങ്ങി

Posted on: October 29, 2018

ജക്കാർത്ത : ഇന്തോനേഷ്യയിൽ 188 യാത്രക്കാരുമായി കടലിൽ വീണ ലയൺ എയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു തുടങ്ങി. വിമാനത്തിന്റെ സീറ്റുകളും യാത്രക്കാരുടെ ബാഗേജിന്റെ ഭാഗങ്ങളുമാണ് കണ്ടെടുത്തിട്ടുള്ളത്. ആരും രക്ഷപ്പെട്ടിരിക്കാനിടയില്ലെന്നാണ് ഇന്തോനേഷ്യയുടെ നാഷണൽ സേർച്ച് ആൻഡ് റെസ്‌ക്യു ഏജൻസി നൽകുന്ന സൂചന. 250 രക്ഷാപ്രവർത്തകർ നിരവധി ബോട്ടുകളിലായി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഒരു ഹെലികോപ്ടറും വ്യോമനിരീക്ഷണം നടത്തുന്നുണ്ട്.

ഗ്രേറ്റർ ജക്കാർത്തയിലെ ടാൻജെറാംഗ് സൊക്കാർണോ – ഹട്ട ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നു ഇന്നു രാവിലെ പങ്കൽ പിനാംഗിലേക്ക് പുറപ്പെട്ട ലയൺ എയറിന്റെ ബോയിംഗ് 737-8 മാക്‌സ് വിമാനമാണ് കടൽ തകർന്നു വീണത്. ടേക്ക് ഓഫ് ചെയ്ത് 13 മിനിട്ടിനു ശേഷം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.