തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരൻ

Posted on: October 29, 2018

ജക്കാർത്ത : ഇന്തോനേഷ്യയിൽ ഇന്നു രാവിലെ തകർന്നുവീണ ലയൺ എയർ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരൻ. ബോയിംഗ് 737 – 8 മാക്‌സ് വിമാനത്തിന്റെ രണ്ട് പൈലറ്റുമാരിൽ ഒരാൾ ഡൽഹി മയൂർ വിഹാർ സ്വദേശി ക്യാപ്റ്റൻ ഭവ്യെ സുനേജയാണ്. ജക്കാർത്തയിൽ നിന്നും പങ്കൽ പിനാംഗിലേക്കുള്ള യാത്രയ്ക്കിടെയിലാണ് വിമാനദുരന്തമുണ്ടായത്.

ബോയിംഗ് 737 വിമാനങ്ങളുടെ പൈലറ്റായി 2011 ൽ ആണ് ക്യാപ്റ്റൻ സുനേജ ലയൺ എയറിൽ ചേർന്നത്. ഏഴ് വർഷത്തെ സേവനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു 31 കാരനായ അദേഹം. അപകടരഹിത ട്രാക്ക് റെക്കോഡുള്ള ക്യാപ്റ്റൻ സുനേജ എമിറേറ്റ്‌സിൽ പൈലറ്റ് ട്രെയിനിയായും പ്രവർത്തിച്ചിട്ടുണ്ട്.