ആപ്പിൾ ഐഫോൺ 6 ഇന്ത്യയിൽ ബുക്കിംഗ് നാളെ മുതൽ

Posted on: October 6, 2014

Apple-iPhone-6-new-big

ആപ്പിൾ ഐഫോൺ 6 സീരിസിന്റെ ബുക്കിംഗ് നാളെ മുതൽ ഇന്ത്യയിൽ ആരംഭിക്കും. ഒക്ടോബർ 17 മുതൽ ഡെലിവറി തുടങ്ങും. ഐഫോൺ 6 ഉം ഐഫോൺ 6 പ്ലസും 16 ജിബി, 64 ജിബി, 128 ജിബി എന്നീ മൂന്നു വേരിയന്റുകളിൽ ലഭ്യമാണ്.

ഐഫോൺ 6ന്റെയും 6 പ്ലസിന്റെയും ഇന്ത്യയിലെ വില ഇതേവരെ ആപ്പിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഇകൊമേഴ്‌സ് സൈറ്റുകളിൽ 56,000 രൂപ മുതലാണ് വില. ഇൻഗ്രാം മൈക്രോ, റെഡിംഗ്ടൺ, റാഷി പെരിഫറൽസ്, റിലയൻസ് എന്നീ ആപ്പിൾ പാർട്ണർമാരും വില ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ്.