13
Monday
May 2024
May 2024
ഹ്യുണ്ടായ് സാൻട്രോ ബുക്കിംഗ് ഒക്ടോബർ 10 മുതൽ
Posted on: September 18, 2018
ചെന്നൈ : ഹ്യുണ്ടായ് സാൻട്രോ 2018 ന്റെ ബുക്കിംഗ് ഒക്ടോബർ 10 മുതൽ ആരംഭിക്കും. അടുത്തമാസം 23 ന് ആണ് സാൻട്രോയുടെ ലോഞ്ചിംഗ്. ഹ്യുണ്ടായ് ഇയോണിന്റെയും ഗ്രാൻഡ് ഐടെനിന്റെയും മധ്യേയായിരിക്കും പുതിയ സാൻട്രോയുടെ സ്ഥാനം.
പുതിയ സാൻട്രോയിൽ 1.1 ലിറ്റർ പെട്രോൾ എൻജിനും സിഎൻജി വേർഷനുമുണ്ടായേക്കും. എഎംടി ഗിയർബോക്സുള്ള ഓട്ടോമാറ്റിക് വേരിയന്റും പുതിയ സാൻട്രോയിലുണ്ടാകും.
പുതിയ കാറിന് പേരിടാനുള്ള കാമ്പയിനിൽ പങ്കെടുത്ത 4,00,114 പേരിൽ 2,01,568 പേരും സാൻട്രോ എന്ന പേര് നിലനിർത്തണമെന്ന ആവശ്യപ്പെടുകയുണ്ടായി. 663 പേർ ഐ5 എന്ന പേര് നിർദേശിച്ചു. 443 പേർ സ്പ്ലാഷ് എന്നും 426 പേർ സനിയോൺ എന്ന പേരിനെയും പിന്തുണച്ചു.
TAGS: Hyundai Santro |
News in this Section