ടാറ്റാ ടിയാഗോയുടെ വില്പന 1.7 ലക്ഷം പിന്നിട്ടു

Posted on: September 15, 2018

മുംബൈ : ടാറ്റാ ടിയാഗോയുടെ വില്പന 1.7 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. കേവലം 28 മാസങ്ങൾക്കുള്ളിലാണ് ടിയാഗോ ഈ വില്പന നേട്ടം കൈവരിച്ചത്. 2018 ഓഗസ്റ്റിൽ മാത്രം 9,277 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2017 ഒക്‌ടോബറിൽ ഒരു ലക്ഷം യൂണിറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.

അടുത്തയിടെ ടിയാഗോ എൻആർജി വേരിയന്റ് അവതരിപ്പിച്ചിരുന്നു. അടുത്തമാസം പെർഫോമൻസ് മോഡലായ ടാറ്റാ ടിയാഗോ ജെടിപി പുറത്തിറക്കും.