ജൻധൻ യോജന വിജയബാങ്കിൽ 5.64 ലക്ഷം അക്കൗണ്ടുകൾ

Posted on: October 2, 2014

Vijaya-Bank-Logo-big

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജൻധൻ യോജന പദ്ധതി പ്രകാരം വിജയ ബാങ്കിൽ 5.64 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകൾ തുറന്നു. അക്കൗണ്ട് ഉടമകൾക്ക് റു പേ ഡെബിറ്റ് കാർഡും ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറേജും സൗജന്യമായി ലഭ്യമാക്കി. ബാങ്കിന്റെ 1533 ശാഖകളിലും പദ്ധതി നടപ്പാക്കിയതായി വിജയ ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.