മൂന്നു പൊതുമേഖല ബാങ്കുകള്‍ ലയിപ്പിക്കുന്നു

Posted on: September 18, 2018

ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിക്കുന്നു.  ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ  ബാങ്കായി മാറും.

ബാങ്കിംഗ് മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്നു ബാങ്കുകളുടെയും ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ ലയന നടപടികളുടെ സാധ്യതകള്‍ വിലയിരുത്തുന്നുമെന്നും ധനകാര്യ സേവന സെക്രട്ടറി  രാജീവ് കുമാര്‍ പറഞ്ഞു. ലയിച്ച ശേഷവും പുതിയ ബാങ്കിന് മൂലധന സഹായം നല്‍കും.

ബാങ്കുകളുടെ ഏകീകരണത്തിന് പരിഗണന നല്‍കുന്നുമെന്ന് കേന്ദ്ര ബജറ്റില്‍ പറഞ്ഞതിന്റെ ആദ്യപടിയായാണ് ബാങ്കുകളുടെ ലയനം എന്ന് അരുണ്‍ ജയറ്റ്‌ലി പറഞ്ഞു.

പുതിയ ബാങ്കിന് 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടാകുമെന്ന് കണക്കാക്കുന്നു. മൂന്നു ബാങ്കുകളില്‍ 2017-2018 ല്‍ ലാഭം നേടിയത് വിജയ ബാങ്ക് മാത്രമാണ്. ലയനത്തോടെ പുതിയ ബാങ്കിന്റെ വിപണി മൂല്യം ഏകദേശം 48,000 കോടി രൂപയിലെത്തുമെന്ന് കണക്കാക്കുന്നു. ലയനം പൂര്‍ത്തിയാവാന്‍ ആറുമാസം വേണ്ടി വരും.