ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മുത്തൂറ്റ് സ്‌പോൺസർമാർ

Posted on: October 2, 2014

Muthoot-Group-B

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ഔദ്യോഗിക റെഫറി, ഫെയർ പ്ലേ അവാർഡ്‌സ് സ്‌പോൺസർമാരായി മുത്തൂറ്റ് ഗ്രൂപ്പ്. സൂപ്പർ ലീഗ് മത്സരങ്ങൾക്കൊടുവിൽ ഏറ്റവും കൂടുതൽ ഫെയർ പ്ലേ പോയിന്റുകൾ നേടുന്ന ടീമിന് മുത്തൂറ്റ് ഗ്രൂപ്പ് ഫെയർ പ്ലേ അവാർഡും ഇതിനു പുറമെ നൽകുന്നതാണ്. മാന്യമായ ഫുട്‌ബോളിന്റെ യഥാർത്ഥ സ്പിരിറ്റ് കളിയിലുടനീളം ഉയർത്തിപ്പിടിക്കാൻ കളിക്കാർക്ക് പ്രചോദനം നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ അവാർഡ്.

ഒക്‌ടോബർ 12 നാണ് സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കുക. ഡിസംബർ 20 വരെ നീണ്ടു നിൽക്കും ടൂർണമെന്റ്. ലീഗിലെ എട്ടു ടീമുകൾ ഈ സീസണിൽ രാജ്യത്തെ 8 വേദികളിലായി 61 കളികളിൽ പങ്കെടുക്കും. സൂപ്പർ ലീഗിലെ ഫെയർ പ്ലേ അവാർഡുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു.