ഹോണ്ട കാർ വില്പനയിൽ 45 ശതമാനം വളർച്ച

Posted on: October 2, 2014

Honda-Cars-Logo-smallസെപ്റ്റംബറിൽ ഹോണ്ട കാറുകളുടെ ഇന്ത്യയിലെ വില്പനയിൽ 45 ശതമാനം വളർച്ച. കാർ വില്പന കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 10,354 യൂണിറ്റുകളിൽ നിന്ന് 15,015 യൂണിറ്റുകളായി വർധിച്ചു. സെപ്റ്റംബറിൽ 380 കാറുകൾ കയറ്റുമതി ചെയ്തു. ബ്രിയോ 1,152, അമേസ് 3,848, മൊബീലിയോ 5,329, സിറ്റി 4,600, സിആർവി 86 എന്നിങ്ങനെയായിരുന്നു വില്പന.