ഫ്രാങ്ക്ഫർട്ട് – ഡൽഹി റൂട്ടിൽ ലുഫ്താൻസയുടെ എ 380 സർവീസ്

Posted on: October 1, 2014

Lufthansa-Airbus-A380-800-b

ലുഫ്താൻസ ഒക്ടോബർ 27 മുതൽ ഫ്രാങ്ക്ഫർട്ട് – ഡൽഹി റൂട്ടിൽ എ 380 സർവീസ് തുടങ്ങും. ഇപ്പോൾ സിംഗപ്പൂർ എയർലൈൻസ് മാത്രമാണ് ഡൽഹിയിലേക്ക് എ 380 സർവീസ് നടത്തുന്നത്.

പാർക്കിംഗ് ബേ ലഭിക്കാത്തതിനാൽ ലുഫ്താൻസ ഫ്രാങ്ക്ഫർട്ട് – മുംബൈ എ 380 സർവീസ് വിന്റർ ഷെഡ്യൂളിൽ പ്രഖ്യാപിച്ചിട്ടില്ല. സിംഗപ്പൂർ എയർലൈൻസും എമിറേറ്റ്‌സും മാത്രമാണ് ഇപ്പോൾ മുംബൈയിലേക്ക് എ 380 സർവീസ് നടത്തുന്നത്. ഡൽഹി, മുംബൈ, ബംഗലുരു, ഹൈദരാബാദ് എന്നീ എയർപോർട്ടുകൾക്കു മാത്രമെ എ 380 വിമാനസർവീസിന് സിവിൽഏവിയേഷൻ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളു.