കുട്ടനാട്ടിൽ നിന്ന് കൂട്ടപലായനം

Posted on: August 18, 2018

ഫോട്ടോ : സതീഷ്‌കുമാർ പുളിങ്കുന്ന് 

ആലപ്പുഴ : പ്രളയക്കെടുതികൾ രൂക്ഷമായതിനെ തുടർന്ന് കുട്ടനാട്ടിൽ നിന്ന് കൂട്ടപലായനം. ചമ്പക്കുളം, കാവാലം, കൈനകരി, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ പ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ടു. മഴ മാറിനിൽക്കുമ്പോഴും കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ഉൾപ്രദേശങ്ങളിൽ ഇനിയും ധാരാളം പേർ കുടുങ്ങിക്കിടപ്പുണ്ട്.

രക്ഷാപ്രവർത്തനത്തിന് എത്തുന്നത് നാട്ടുകാർ മാത്രമെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. കെസി പാലത്തിന് ഉയരം കുറവായതിനാൽ വലിയ ബോട്ടുകൾക്ക് എത്തിച്ചേരാനാകില്ല. രക്ഷപ്പെടുത്തുന്നവരെ ചങ്ങനാശേരിയിലേക്കാണ് കൊണ്ടുവരുന്നത്.