പ്രളയദുരന്തം : മരണസംഖ്യ ഇന്ന് 12 ആയി

Posted on: August 18, 2018

തിരുവനന്തപുരം : പ്രളയദുരന്തത്തിൽ ഇന്ന് മരണമടഞ്ഞവരുടെ എണ്ണം 12 ആയി. ഇടുക്കി ഉപ്പുതോട്ടിൽ ഉരുൾപൊട്ടി നാല് പേർ മരിച്ചു. ആലുവയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു യുവാവ് മുങ്ങിമരിച്ചു.

ചെങ്ങന്നർ പാണ്ടനാട് നിന്നും രണ്ട് സ്ത്രീകളും ഒരു പുരുഷന്റെയും മൃതദേങ്ങൾ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ മൃതദേഹങ്ങൾ കായംകുളം ആശുപത്രിയിലേക്ക് മാറ്റി.

ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തി.

TAGS: Kerala Floods |