കുട്ടനാട്ടിൽ മടവീഴ്ച്ച : വൻനാശം

Posted on: August 17, 2018

ആലപ്പുഴ : പ്രളയം കുട്ടനാട്ടിൽ വൻനാശം വിതയ്ക്കുന്നു. ചമ്പക്കുളം, രാമങ്കരി, കൈനകരി, നെടുമുടി പ്രദേശങ്ങളിൽ മടവീണു. നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എടത്വ, തലവടി തുടങ്ങിയ മേഖലകളിലും വെള്ളംകയറിയിട്ടുണ്ട്.

കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ ലക്ഷ്യമിട്ട് തോട്ടപ്പിള്ളി സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്തും. ഇതോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചയിലേക്ക് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു.