ജലനിരപ്പ് 2402.2 അടി : ഇടുക്കിയിൽ ഹൈ അലർട്ട്

Posted on: August 16, 2018

കൊച്ചി : ഇടുക്കി അണക്കെട്ടിലെ സംഭരണ ശേഷി 2402.2 അടിയായ സാഹചര്യത്തിൽ ജില്ലയിൽ ഹൈ അലർട്ട് പ്രഖ്യാപിച്ചു. നാളെ പുലർച്ചെ അഞ്ച് മണിക്ക് ശേഷം ഇടുക്കിയിൽ നിന്നും കൂടുതൽ ജലം തുറന്നു വിടും.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ജനങ്ങളുടെയും ഡാമിന്റെയും സുരക്ഷ പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇടുക്കി ജില്ലാ കളക്ടർ ജീവൻ ബാബു പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും കളക്ടർ വ്യക്തമാക്കി.