പ്രളയക്കെടുതി : ഇന്നു മരണമടഞ്ഞത് 61 പേർ

Posted on: August 16, 2018

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പ്രളയക്കെടുതിയിൽ മരണമടഞ്ഞവരുടെ എണ്ണം 61 ആയി. തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടി 14 പേർ മരിച്ചു. മലപ്പുറം ഉറങ്ങാട്ടേരി ഓടക്കയത്തുണ്ടായ ഉരുൾപൊട്ടലിൽ 7 പേർ മരിച്ചു. പാലക്കാട് നെന്മാറ അളവുശേരി ചേരുംകാട്ടിൽ ഉരുൾപൊട്ടി 8 പേർ മരിച്ചു. ഇടുക്കി ജില്ലയിൽ ദേവികുളത്തും നെടുങ്കണ്ടത്തും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി 10 പേർ മരിച്ചു.

കോഴിക്കോട് കൂടരഞ്ഞിയിൽ രണ്ട് പേരും മാവൂർ ഊർക്കടവിൽ രണ്ട് കുട്ടികളും മരണമടഞ്ഞു. തൃശൂർ ആതിരപ്പള്ളിയിൽ ഒരാളും പൂമാലയിൽ വീട് തകർന്ന് രണ്ടും പേരും മരിച്ചു.

TAGS: Kerala Floods |