പ്രളയക്കെടുതി : മുഖ്യമന്ത്രി കൂടുതൽ കേന്ദ്രസഹായം തേടി

Posted on: August 15, 2018

തിരുവനന്തപുരം : കേരളം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കേന്ദ്രസഹായം തേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി മുഖ്യമന്ത്രി ടെലിഫോണിൽ സംസാരിച്ചു. കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയൻ ഈമെയിൽ സന്ദേശമയച്ചു.