റാന്നി, ആറന്മുള മേഖലകളിൽ നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു

Posted on: August 15, 2018

തിരുവല്ല : പമ്പാതീരത്ത് സ്ഥിതിഗതികൾ ആശങ്കാജനകം. റാന്നി, ആറന്മുള മേഖലകളിൽ നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു. ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനാകുന്നില്ല. ഭക്ഷണവും വെളിച്ചവുമില്ലാത്ത അവസ്ഥയിലാണ് ഇവർ. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെ രണ്ടാംനിലയിൽ വരെ വെള്ളം എത്തി. പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകുന്നില്ല.

വെളിച്ചമില്ലാത്തതിനാൽ അഗ്നിശമനസേന രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ചു. കോഴഞ്ചേരി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് കോഴഞ്ചേരി 0486 – 2222221 അടൂർ 04734 – 224826 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

TAGS: Kerala Floods | Ranni |