ജമ്മുകാഷ്മീരിന് ലുലു എക്‌സ്‌ചേഞ്ച് 10 ലക്ഷം രൂപ നൽകി

Posted on: October 1, 2014

Lulu-Exchange-Logo-bigജമ്മു കാഷ്മീരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ച് 10 ലക്ഷം രൂപ നൽകി. ലുലു എക്‌സ്‌ചേഞ്ച് നൽകിയ ചെക്ക് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ഏറ്റുവാങ്ങി. കാഷ്മീരിലെ ജനങ്ങളോട് അങ്ങേയറ്റം സഹാനുഭൂതിയാണ് തങ്ങൾക്കുള്ളതെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആദീബ് അഹമ്മദ് പറഞ്ഞു.