മാരുതി സുസുക്കി 69,555 കാറുകൾ തിരിച്ചുവിളിക്കുന്നു

Posted on: September 30, 2014

Maruti-Suzuki-Swift-Dzire-R

വയറിംഗ് സംബന്ധമായി തകരാറുകൾക്കു സാധ്യതയുണ്ടോയെന്നു പരിശോധിക്കാൻ മാരുതി സുസുക്കി 69,555 കാറുകൾ തിരിച്ചുവിളിക്കും. 2010 മാർച്ച് 8 നും 2013 ഓഗസ്റ്റ് 11 നും മധ്യേ വില്പന നടത്തിയ ഡീസൽ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 55,938 ഡിസയർ, 12,486 സ്വിഫ്റ്റ്, 1,131 റിറ്റ്‌സ് എന്നിവയാണ് തിരിച്ചുവിളിക്കാനൊരുങ്ങുന്നത്.