ലുഫ്താൻസ പൈലറ്റുമാർ നാളെ പണിമുടക്കും

Posted on: September 29, 2014

Lufthansa-Logo-smallജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും പുറപ്പെടുന്ന ലുഫ്താൻസയുടെ ദീർഘദൂര ഫ്‌ലൈറ്റുകളിലെ പൈലറ്റുമാർ നാളെ പണിമുടക്കും. വിരമിക്കൽ പ്രായം ഉയർത്തുന്നതു സംബന്ധിച്ച് മാനേജ്‌മെന്റുമായുള്ള ഭിന്നതയാണ് സമരത്തിനു കാരണം. സമരം എ 380, എ 330, എ 340, ബി 747 എയർക്രാഫ്റ്റുകളുടെ നീക്കം തടസപ്പെടുത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ ലുഫ്താൻസ പൈലറ്റുമാർ വിവിധ കാരണങ്ങളാൽ നാലു തവണ സമരം നടത്തിയിരുന്നു.