വിൽഫുൾ ഡിഫാൾട്ടർ നടപടിക്കു സ്റ്റേ

Posted on: September 28, 2014

Vijay-Mallya-smallകിംഗ്ഫിഷർ എയർലൈൻസ് ചെയർമാൻ വിജയ് മല്യയെ മനപ്പൂർവമുള്ള കുടിശികക്കാരനായി പ്രഖ്യാപിച്ച യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ)യുടെ നടപടി കൽക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതിനെതിരെ നവംബർ മൂന്നിന് യുബിഐ എതിർ സത്യവാങ് മൂലം സമർപ്പിക്കും. കേസ് നവംബർ 10 ന് പരിഗണിക്കും.