മൊസാംബിക് ഗ്യാസ്ഫീൽഡിന്റെ 10 ശതമാനം ഓഹരി ഒഎൻജിസി വാങ്ങി

Posted on: September 4, 2013

ANADARKO-MOZAMBIQUEമൊസാംബിക് എണ്ണപ്പാടത്തിന്റെ 10 ശതമാനം ഓഹരികൾ ഒഎൻജിസി വാങ്ങി. വീഡിയോകോൺ ഗ്രൂപ്പിന് ഗ്യാസ് ഫീൽഡിലുണ്ടായിരുന്ന ഓഹരികളാണ് 2.64 ബില്യൺ ഡോളറിന് (17,700 കോടി രൂപ) ഒഎൻജിസി വിദേശ് ഏറ്റെടുത്തത്. ഇടപാടുകൾ 2014 മാർച്ചിൽ പൂർത്തിയാകുമെന്ന് ഒഎൻജിസി ജനറൽമാനേജർ (ഫിനാൻസ്) എ.കെ. ശ്രീനിവാസൻ പറഞ്ഞു.

മൊസാംബിക് ഗ്യാസ്ഫീൽഡിന്റെ ഒന്നാം ഏരിയയിലെ 26.5 ശതമാനം നിയന്ത്രണം യുഎസിലെ ടെക്‌സസ് ആസ്ഥാനമായുള്ള അനാദാർകോ പെട്രോളിയം കോർപിന്റെ കൈവശമാണ്. റൊവുമ ബേസിനിലെ എണ്ണപ്പാടത്ത് 150 ട്രില്യൺ ക്യുബിക് ഫീറ്റിന്റെ പ്രകൃതിവാതക റിസർവ് ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ നിന്നുള്ള പ്രകൃതിവാതക ഉത്പാദനം 2018 ൽ ആരംഭിക്കും.