ജയം ഉറപ്പിച്ച് സജി ചെറിയാൻ ; ലീഡ് 12,683 വോട്ട്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 12,683 വോട്ടുകളുടെ ലീഡ്. 40 പോസ്റ്റൽ വോട്ടുകളിൽ 40 ഉം സജി ചെറിയാൻ നേടി. യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന്റെ സ്വന്തം പഞ്ചായത്തായ പുലിയൂരിൽ എൽഡിഎഫ് ലീഡ് നേടി.

വോട്ടെണ്ണൽ പത്താം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സജി ചെറിയാൻ 45,554 ഉം ഡി. വിജയകുമാർ 32,325 ഉം പി.എസ്. ശ്രീധരൻ പിള്ള 23,596 ഉം വോട്ടുകൾ നേടി.