സജി ചെറിയാന്റെ ലീഡ് 10,000 കടന്നു

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 10,357 വോട്ടിന്റെ ലീഡ്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തി. വോട്ടെണ്ണൽ എട്ട് റൗണ്ട് പിന്നിട്ടപ്പോൾ സജി ചെറിയാൻ 34,228 ഉം ഡി. വിജയകുമാർ 24,744 ഉം പി.എസ്. ശ്രീധരൻ പിള്ള 18,184 ഉം വോട്ട് നേടി.

സജി ചെറിയാൻ മാന്നറിൽ 2,629 ഉം പാണ്ടനാട് 498 ഉം തിരുവൻവണ്ടൂരിൽ 208 ഉം ചെങ്ങന്നൂർ നഗരസഭയിൽ 753 ഉം മുളക്കുഴയിൽ 3637 ഉം വോട്ടുകളുടെ ലീഡ് നേടി.