ശക്തികേന്ദ്രങ്ങളിൽ കാലിടറി കോൺഗ്രസ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനും ശക്തികേന്ദ്രങ്ങളിൽ കാലിടറി. തുടക്കം മുതലെ യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ രണ്ടാം സ്ഥാനത്തായിരുന്നു. ഒരിക്കൽ പോലും ലീഡ് നേടാൻ അദേഹത്തിന് ആയില്ല.

കേരളാ കോൺഗ്രസിന്റെ പിന്തുണയും വിജയകുമാറിനെ തുണച്ചില്ല. കേരള കോൺഗ്രസിന്റെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചതായി ഇടതുമുന്നണി സ്ഥാനാർത്ഥി സജി ചെറിയാൻ അവകാശപ്പെട്ടു.