13
Monday
May 2024
May 2024
ബാങ്ക് ജീവനക്കാർ രണ്ട് ദിവസം പണിമുടക്കുന്നു
Posted on: May 29, 2018
മുംബൈ : ബാങ്ക് ജീവനക്കാർ ശമ്പളവർധന ആവശ്യപ്പെട്ട് രാജ്യവ്യാപകമായി 30,31 തീയതികളിൽ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണയൻസ് (യുഎഫ്ബിയു) ന്റെ നേതൃത്വത്തിൽ ഒൻപത് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
അതേസമയം സമരം ഒഴിവാക്കാൻ യൂണിയനുകൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ടു. രണ്ട് ദിവസം ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കുന്നതോടെ ശമ്പള വിതരണവും എടിഎമ്മുകളുടെ പ്രവർത്തനവും തടസപ്പെടും.
News in this Section