അഞ്ച് മേഖലകളിലും ബിജെപി മുന്നിൽ

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തീര, മധ്യമേഖലകൾ ഉൾപ്പടെ അഞ്ച് മേഖലകളിലും ബിജെപി മുന്നിലാണ്. മൈസുരു മേഖലയിൽ ജനതാദൾ എസും മുന്നിട്ട് നിൽക്കുന്നു. ഇപ്പോൾ 115 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ജെഡിഎസ് 40 ഉം മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഭരണകക്ഷിയായ കോൺഗ്രസ് ആറ് മേഖലകളിലും പിന്നിലായി. 2013 ൽ 122 സീറ്റ് നേടിയ കോൺഗ്രസ് 2018 ൽ 63 സീറ്റുകളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.