ബി. എസ്. യെദ്യൂരപ്പ വിജയിച്ചു

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി. എസ്. യെദ്യൂരപ്പ ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 9,753 വോട്ടുകളാണ് ഭൂരിപക്ഷം.

ബിജെപി കേവലഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 62 ഉം ജനതാദൾ എസ് 44 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.