കർണാടകത്തിൽ ബിജെപി 109 സീറ്റിൽ മുന്നിൽ

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 109 സീറ്റിൽ മുന്നിൽ. 222 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് കോൺഗ്രസ് 68 സീറ്റുകളിലും ജെഡിഎസ് 43 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എല്ലാ മേഖലകളിലും കോൺഗ്രസ് പിന്നിലാണ്.

സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ദേവഗൗഡ മനസ് തുറന്നിട്ടില്ല. സഖ്യതീരുമാനം അന്തിമഫലം വന്നശേഷമെന്ന് അദേഹം പ്രതികരിച്ചു.