സിദ്ധരാമയ്യ ബദാമിയിൽ ലീഡ് ചെയ്യുന്നു

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. എന്നാൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യ 10,000 ൽപ്പരം വോട്ടുകൾക്ക് പിന്നിലാണ്.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്. യെദ്യൂരപ്പ ശിക്കാരിപുര മണ്ഡലത്തിൽ മുന്നിലാണ്.

ശാന്തിനഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും മലയാളിയുമായ എൻ. എ. ഹാരിസ് പിന്നിലാണ്.