കർണാടക ഉപതെരഞ്ഞെടുപ്പ് : 11 സീറ്റിൽ ബിജെപി മുന്നിൽ

Posted on: December 9, 2019

ബംഗലുരു : കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 11 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ട് സീറ്റിലും ജെഡിഎസും സ്വതന്ത്രനും ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു. കൂറുമാറിയ എംഎൽഎമാരിൽ 10 പേർ ലീഡ് ചെയ്യുന്നുണ്ട്.

എച്ച്. പി. മഞ്ജുനാഥ (ഹുൻസൂർ), റിസ്വാൻ അർഷാദ് (ശിവജിനഗർ) എന്നിവരാണ് ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ. ജെഡിഎസ് നേതാവ് ജവരാജ് ഗൗഡ യശ്വന്ത്പുരയിൽ മുന്നിട്ട് നിൽക്കുന്നു. ഭൂരിപക്ഷത്തിന് ആറ് എംഎൽഎമാരുടെ പിന്തുണ വേണ്ടപ്പോൾ 11 സീറ്റിൽ ബിജെപി മുന്നേറിയത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ആശ്വാസമായി.