കർണാടക ഉപതെരഞ്ഞെടുപ്പ് : 12 സീറ്റിൽ ബിജെപി

Posted on: December 9, 2019

ബംഗലുരു : കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 12 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ട് സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്രനും സീറ്റിലും ലീഡ് ചെയ്യുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥികളായ എച്ച്. പി. മഞ്ജുനാഥ (ഹൻസൂർ) 31,018 വോട്ടുകൾക്കും റിസ്വാൻ അർഷാദ് (ശിവജി നഗർ) 16,325 വോട്ടുകൾക്കും ലീഡ് ചെയ്യുന്നു. യശ്വന്ത്പുരയിൽ ജെഡിഎസ് നേതാവ് ജവരാജ് ഗൗഡ തുടക്കത്തിൽ മുന്നിലായിരുന്നെങ്കിലും ബിജെപി സ്ഥാനാർത്ഥി എസ് ടി. സോമശേഖർ മുന്നിലെത്തി.