കർണാടക ഉപതെരഞ്ഞെടുപ്പ് : 10 സീറ്റിൽ ബിജെപി മുന്നിൽ

Posted on: December 9, 2019

ബംഗലുരു : കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസും ജെഡിഎസും രണ്ട് സീറ്റിൽ വീതവും ഒരിടത്ത് സ്വതന്ത്രനും മുന്നിട്ട് നിൽക്കുന്നു.

ഭൂരിപക്ഷത്തിന് ആറ് എംഎൽഎമാരുടെ പിന്തുണ വേണ്ടപ്പോൾ 10 സീറ്റിൽ ബിജെപി മുന്നേറിയത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ആശ്വാസമായി.