കൊവിഡ് ബാധിതർ 13 ; കർണാടകത്തിൽ അതീവ ജാഗ്രത

Posted on: March 18, 2020

ബംഗലുരു : കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നാല് കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കർണാടകത്തിൽ അതീവ ജാഗ്രത. സംസ്ഥാനത്ത് 13 കോവിഡ് ബാധിതരാണുള്ളത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ 200 കോടി രൂപ വകയിരുത്തി.

ഷോപ്പിംഗ് മാളുകളും തീയേറ്ററുകളും അടച്ചിടാൻ ഗവൺമെന്റ് ഉത്തരവിട്ടു. എല്ലാ കായിക മേളകളും പ്രദർശനങ്ങളും മാറ്റിവെയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. റെസ്റ്റോറന്റുകളിൽ മേശകൾ തമ്മിൽ മിനിമം അകലം പാലിക്കാനും എയർകണ്ടീഷണറുകൾ ഓഫ് ചെയ്യാനും നിർദേശിച്ചു.