ബിജെപി 95 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 95 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 192 സീറ്റുകളിലെ ലീഡ് നില അറിയുമ്പോൾ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായി.

78 സീറ്റുകളിൽ ലീഡ് ചെയ്യുന്ന കോൺഗ്രസിന് ഭരണം നഷ്ടമായേക്കും. 38 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ജനതാദൾ – എസ് നിർണായക ശക്തിയാകും.