14
Tuesday
May 2024
May 2024
റെലിഗേർ ഇൻഷുറൻസ് ബിസിനസിൽ നിന്നു പിൻമാറും
Posted on: September 25, 2014
റെലിഗേർ എന്റർപ്രൈസസ്, എയ്ഗൺ റെലിഗേർ ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും പിൻമാറാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച തീരുമാനം സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. എയ്ഗൺ റെലിഗേറിൽ 44 ശതമാനം ഓഹരിപങ്കാളിത്തമാണ് റെലിഗേറിനുള്ളത്.
ബെന്നറ്റ് കോൾമൻ ആൻഡ് കമ്പനിയാണ് മറ്റൊരു പ്രധാന ഓഹരി പങ്കാളി. 2008 ലാണ് റെലിഗേറും നെതർലൻഡിലെ എയ്ഗണും ചേർന്ന് എയ്ഗൺ റെലിഗേർ ലൈഫ് ഇൻഷുറൻസ് കമ്പനി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്.
TAGS: Aegon Religare Life Insurance Company | Bennett Coleman And Company | Life Insurance | Religare Enterprises |
News in this Section