ജി. എസ്. സുന്ദരരാജൻ സൻലാം എമർജിംഗ് മാർക്കറ്റസ് ഡയറക്ടർ ബോർഡിൽ

Posted on: August 25, 2013

ശ്രീരാം ഗ്രൂപ്പിന്റെ ഡയറക്ടർ ജി.എസ്. സുന്ദരരാജനെ സൻലാം എമർജിംഗ് മാർക്കറ്റ്‌സിന്റെ ഡയറകടർ ബോർഡ് അംഗമായി നിയമിച്ചു. ലോകത്തിലെ മുൻനിര സാമ്പത്തിക സേവന സ്ഥാപനമായ ദക്ഷിണാഫ്രിക്കയിലെ സൻലാം ഗ്രൂപ്പിന്റെ ഭാഗമാണ് സൻലാം എമർജിംഗ് മാർക്കറ്റ്‌സ്.

ഇന്ത്യയിലും ദക്ഷിണ പൂർവേഷ്യയിലും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് നടന്നു വരുന്ന പ്രവർത്തനങ്ങൾക്ക് സുന്ദരരാജന്റെ സേവനങ്ങൾ ഗുണകരമാകുമെന്ന് സൻലാം എമർജിംഗ് മാർക്കറ്റ്‌സിന്റെ സി.ഇ.ഒ. ഹെനി വെർത്ത് ചൂണ്ടിക്കാട്ടി.

ലൈഫ് ഇൻഷൂറൻസ് രംഗത്ത് സൻലാം ശ്രീരാം ഗ്രൂപ്പുമായി 2005 മുതലും നോൺ ലൈഫ് ഇൻഷൂറൻസ് രംഗത്ത് 2008 മുതലും സഹകരിച്ചു വരുന്നുണ്ട്. 2012 ൽ ശ്രീരാം ഗ്രൂപ്പിൽ 26 ശതമാനം ഓഹരി പങ്കാളിത്തവും സൻലാം നടത്തിയിരുന്നു.