ഹോണ്ട അമേസ് 2018 ബുക്കിംഗ് ആരംഭിച്ചു

Posted on: April 6, 2018

ന്യൂഡൽഹി : രണ്ടാം തലമുറ ഹോണ്ട അമേസിന്റെ ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപയാണ് ബുക്കിംഗ് തുക. പുതിയ അമേസ് അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കും. ഓട്ടോ എക്‌സ്‌പോ 2018 ൽ ആണ് പുതിയ അമേസ് ആദ്യം അവതരിപ്പിച്ചത്.

അമേസ് പെട്രോൾ വേരിയന്റിന് 5.70 ലക്ഷം മുതൽ 8.20 ലക്ഷം വരെയും ഡീസൽ വേരിയന്റിന് 6.50 ലക്ഷം മുതൽ 8.70 ലക്ഷം വരെയുമാണ് വില. 2013 ൽ പുറത്തിറക്കിയ ശേഷം 2.50 ലക്ഷം അമേസ് കാറുകൾ വില്പന നടത്തിയിട്ടുണ്ട്.

TAGS: Honda Amaze |