ഓഹരി വിഭജനത്തിന് എസ് ബി ഐ ബോർഡ് അനുമതി

Posted on: September 25, 2014

SBI-Logo-smallസ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിഭജനത്തിന് ഡയറക്ടർ ബോർഡ് അനുമതി നൽകി. പത്തു രൂപ മുഖവിലയുള്ള ഓഹരി ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കാനാണ് തീരുമാനം. റീട്ടെയ്ൽ നിക്ഷേപകരുടെ പിന്തുണ വർധിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് എസ് ബി ഐ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.