സുസുകി ജിക്‌സർ കേരള വിപണിയിൽ

Posted on: September 24, 2014

Suzuki-Gixer-Launch-big

സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ പുതിയ 150 സിസി ബൈക്ക് ജിക്‌സർ കേരള വിപണിയിൽ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യം വച്ചാണ് ജിക്‌സർ ആവിഷ്‌കരിച്ചതെന്നു കമ്പനി വൈസ്പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) അതുൽ ഗുപ്ത പറഞ്ഞു. കേരള വിപണിയിൽ ശക്തമായ സാന്നിധ്യമായി ജിക്‌സർ മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ ഉപഭോക്താക്കൾക്കായി യുവാക്കളെ കൂടുതൽ ആകർഷിക്കുന്ന തരത്തിലുള്ള വാഹനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് സുസുക്കിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

14 എൻഎം ടോർക്കിൽ 14.8 പിഎസ് പവർ നൽകാൻ ഗിക്‌സറിന്റെ 154.9 എഞ്ചിനാകും. സുസുക്കിയുടെ പുതിയ എസ്ഇപി വിദ്യയുമായാണ് ഗിക്‌സർ എത്തുന്നത്. മികച്ച പെർഫോമൻസിനൊപ്പം നല്ല ഇന്ധന ക്ഷമതയും തങ്ങളുടെ 155 സിസി ബൈക്ക് നൽകുമെന്നാണ് സുസുക്കിയുടെ അവകാശവാദം. 120 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 5 സെക്കൻഡു കൊണ്ട് വാഹനം 60 കിലോമീറ്റർ വേഗത്തിലെത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. 135 കിലോയാണ് ബൈക്കിന്റെ ഭാരം. ശക്തിയിലും മികവിലും മറ്റേത് ബൈക്കിനെക്കാളും ജിക്‌സർ മുന്നിട്ട് നിൽക്കും. സ്‌പോർട്ടി ഡ്യുവൽ മഫഌറും ഡിജിറ്റൽ സ്പീഡോമീറ്ററും ജിക്‌സറിനെ വേറിട്ട് നിർത്തുന്നു.

സിംഗിൾ സിലിണ്ടർ, ഫൈവ് സ്പീഡ് ഗിയർ, ഭാരക്കുറവുള്ള എയർ കൂൾഡ എൻജിനും സുസുകി ഇക്കോ പെർഫോമൻസ് (എസ് .ഇ.പി) സാങ്കേതിക വിദ്യയും ജിക്‌സറിനു മികച്ച ഇന്ധന ക്ഷമതയും ശക്തിയും നൽകും.

എസ്ഇപി സാങ്കേതിക വിദ്യ ഉപയോഗിച്ച എൻജിൻ അവതരിപ്പിക്കുന്നതിലൂടെ സുസുകി ഇരു ചക്ര വാഹന രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചിരിക്കുന്നു.എഞ്ചിൻ പ്രകടനത്തിലെ മികവ് നിലനിർത്തുന്നതിനോടൊപ്പം മികച്ച ഇന്ധന ക്ഷമതയും ഈ സാങ്കേതിക വിദ്യയിലൂടെ കൈവരിക്കാനാകും. ഇരു ചക്ര വാഹന രംഗത്തെ വിപ്ലവകരമായ മാറ്റമായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.

മെറ്റാലിക് ഊർട്ട് ഗ്രേ, കാൻഡി ആന്റെർസ് റെഡ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് ട്രൈട്ടൺ ബ്ലു, പേൾ മിറാഷ് വൈറ്റ് എന്നീ 5 നിറങ്ങളിൽ ജിക്‌സർ ലഭ്യമാണ്. 74,552 രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.