സുസുക്കി ജിക്‌സർ വിപണിയിൽ

Posted on: September 10, 2014

Suzuki-Gixxer-bigസുസുക്കിയുടെ സ്‌പോർട്‌സ് ബൈക്ക് – ജിക്‌സർ വിപണിയിൽ അവതരിപ്പിച്ചു. 155 സിസി സിംഗിൾ സിലണ്ടർ 4 സ്‌ട്രോക്ക് എൻജിനാണ് ജിക്‌സറിനു കരുത്തുപകരുന്നത്. ഇരട്ട പുകക്കുഴൽ, ഡിജിറ്റൽ സ്പീഡോമീറ്റർ തുടങ്ങിയ സവിശേഷതകളും ജിക്‌സറിനുണ്ട്.

ഇക്കോ പെർഫോമൻസ് സാങ്കേതിക വിദ്യയാണ് ജിക്‌സറിൽ സുസുക്കി ഉപയോഗിച്ചിട്ടുള്ളത്. അഞ്ചു നിറങ്ങളിൽ ജിക്‌സർ ലഭ്യമാകും. ഡൽഹിയിലെ എക്‌സ്‌ഷോറൂം വില 72,199 രൂപ.