ഐഫോൺ 6 ന്റെ വില്പന ഒരു കോടി പിന്നിട്ടു

Posted on: September 23, 2014

Apple-iphone-6-big

6മൂന്നു ദിവസത്തിനുള്ളിൽ ആപ്പിൾ വിറ്റഴിച്ചത് ഒരു കോടിയിലേറെ ഐഫോൺ 6 ഉം 6 പ്ലസും. ഒരു വർഷം മുമ്പ് ഐഫോൺ 5 ഉം 5 എസും ലോഞ്ച് ചെയ്തപ്പോൾ ആദ്യ മൂന്നു ദിവസത്തിനുള്ളിൽ 90 ലക്ഷം യൂണിറ്റുകൾ വിൽക്കാനെ കഴിഞ്ഞുള്ളു.

യുഎസ്എ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഹോംങ്കോംഗ്, ജപ്പാൻ, പോർട്ടോറിക്കോ, സിംഗപ്പൂർ, യുകെ എന്നിവിടങ്ങളിലാണ് ഏറ്റവും ആദ്യം ഐഫോൺ 6 ലഭ്യമാക്കിയത്. സെപ്റ്റംബർ 26 മുതൽ 20 രാജ്യങ്ങളിൽ കൂടി ഐഫോൺ 6 ന്റെ വില്പന തുടങ്ങും.

മറ്റു രാജ്യങ്ങളിൽ ഈ വർഷം അവസാനത്തോടെ മാത്രമെ ഔദ്യോഗികമായി ഐഫോൺ 6 ഉം 6 പ്ലസും വിൽപനയ്ക്ക് എത്തുകയുള്ളു.