ലാവ ഓണം മെഗാ ഓഫർ

Posted on: August 17, 2015

Lava-Pixel-V1-Big

കൊച്ചി : ലാവ ഇന്റർനാഷണൽ ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ മെഗാ കൺസ്യൂമർ ഓഫറുകൾ അവതരിപ്പിച്ചു. ഓരോ ലാവ സ്മാർട്ട്‌ഫോണിനോടൊപ്പവും ഉറപ്പായ സമ്മാനങ്ങൾ ഉപയോക്താക്കൾക്ക് നേടാനാകും. കേരളത്തിലെ മൂവായിരത്തിലധികം വരുന്ന ലാവയുടെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ സെപ്റ്റംബർ 10 വരെ മെഗാ കൺസ്യൂമർ ഓഫർ ലഭ്യമാകും.

ഓരോ ലാവ സ്മാർട്ട്‌ഫോൺ വാങ്ങുമ്പോഴും ലഭിക്കുന്ന സ്‌ക്രാച്ച് കാർഡിലൂടെ ഉപയോക്താക്കൾയ്ക്ക് ജാക്ക്‌പോട്ട് സമ്മാനങ്ങൾ നേടാൻ ലാവ അവസരം നൽകുന്നു. സ്‌ക്രാച്ച് കാർഡിൽ ജാക്ക് പോട്ട് ഗിഫ്റ്റ് എന്നാണെങ്കിൽ സമ്മാനങ്ങളായ ഹോണ്ട ബ്രിയോ, ബജാജ് പൾസർ എന്നിവയിൽ ഏതെങ്കിലും ഒന്ന് നേടാനുള്ള അവസരവും, കൂടാതെ ഫിലിപ്‌സ് സ്പീക്കർ, മൈക്രോവേവ് അവൺ, ഡിന്നർ സെറ്റ്, സ്വരോവ്‌സ്‌കി പെൻഡന്റ് സെറ്റ് എന്നിവയിലൊന്നും സമ്മാനമായി ലഭിക്കുന്നു.

ചൂസ് യുവർ ഗിഫ്റ്റ് എന്നാണ് സ്‌ക്രാച്ച് കാർഡില്ലെങ്കിൽ ബ്ലൂടൂത്ത് സെൽഫി സ്റ്റിക്ക്, ബ്ലൂടൂത്ത് സ്പീക്കർ, പോളോ ഫ്‌ളാസ്‌ക്ക്, മിൽട്ടന്റെ ചോപ്പിംഗ് ബോർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. ചൂസ് യുവർ ഹോളിഡേ എന്നതാണ് ലഭിക്കുന്നതെങ്കിൽ, ലാവ നൽകുന്ന മൂന്ന് യാത്ര പാക്കേജുകളിൽ ഒന്ന് ഉപയോക്താവിന് ഓണസമ്മാനമായി തെരഞ്ഞടുക്കാവുന്നതാണ്.