യമഹ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഹെൽമറ്റ് പുറത്തിറക്കി

Posted on: September 22, 2014

Yamaha-Helmet-bigയമഹ മോട്ടോർ ഇന്ത്യ, യമഹ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഹെൽമറ്റ് പുറത്തിറക്കി. ഐഎസ്‌ഐ അംഗീകാരമുള്ള ഹെൽമറ്റുകളുടെ വില 990 രൂപ മുതൽ 1380 രൂപ വരെയാണ്.

ഇരുചക്രവാഹനങ്ങളിൽ സ്ത്രീ യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കാനുള്ള ഡൽഹി ഗവൺമെന്റ് നടപടി സ്വാഗതാർഹമാണെന്ന് യമഹ മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ് (സെയിൽ ആൻഡ് മാർക്കറ്റിംഗ്) റോയ് കുര്യൻ പറഞ്ഞു. ഹെൽമറ്റുകൾ എല്ലാ യമഹ ഡീലർഷിപ്പുകളിലും ലഭ്യമാണ്.