യമഹ കാർ നിർമാണത്തിലേക്ക്

Posted on: February 27, 2015

Yamaha-car-big

ടോക്കിയോ : മോട്ടോർസൈക്കിൾ നിർമാതാക്കളായ യമഹ കാർ നിർമാണത്തിലേക്ക് തിരിയുന്നു. യൂറോപ്യൻ വിപണി ലക്ഷ്യമിട്ട് 2019 ൽ മികച്ച ഇന്ധനക്ഷമതയുള്ള ചെറുകാറുകൾ പുറത്തിറക്കാനാണ് യമഹയുടെ നീക്കം.

1000 സിസി എൻജിനുള്ള ഇലക്ട്രിക് ബാറ്ററി കാറിന്റെ പ്രോട്ടോടൈപ്പ് 2013 ലെ ടോക്കിയോ മോട്ടോർ ഷോയിൽ യമഹ അവതരിപ്പിച്ചിരുന്നു. 2020 ന് മുമ്പ് യൂറോപ്പിൽ കാർ പ്ലാന്റ് സ്ഥാപിക്കുമെന്ന് യമഹ വക്താവ് അറിയിച്ചു.