യമഹ 23,897 ബൈക്കുകൾ തിരിച്ചുവിളിച്ചു

Posted on: January 8, 2018

ന്യൂഡൽഹി : യമഹ മോട്ടോർ ഇന്ത്യ 23,897 ബൈക്കുകൾ തിരിച്ചുവിളിച്ചു. 2017 ജനുവരി മുതൽ നിർമ്മിച്ച യമഹ എഫ് ഇസഡ് 25, യമഹ ഫേസർ 25 എന്നീ മോഡലുകളിൽപ്പെട്ട ബൈക്കുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.

ഹെഡ് കവർ ബോൾട്ടിന്റെ തകരാറാണ് തിരിച്ചുവിളിക്കലിന് ഇടയാക്കിയത്. എഫ് ഇസഡ് 25 ന്റെ 21,640 യൂണിറ്റുകളും ഫേസർ 25 ന്റെ 2,257 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത്. അംഗീകൃത യമഹ ഡീലർമാർ സൗജന്യമായി തകരാറ് പരിഹരിച്ചുനൽകുമെന്ന് കമ്പനി അറിയിച്ചു.