യമഹയുടെ മിഷൻ 10,000 കിലോമീറ്റർ കൊച്ചിയിലെത്തി

Posted on: October 14, 2014

Yamaha-Mission-1000-bigയമഹയുടെ മിഷൻ 10,000 കിലോമീറ്റർ പരിപാടിയിലെ രണ്ട് ടീമുകളിലൊന്നായ വൈൽഡ് വെസ്റ്റ് ഫാൽക്കൺസ് കൊച്ചിയിലെത്തി. സുരക്ഷിതവും സൗഹൃദ-മാതൃകാപരവുമായ ബൈക്ക് സവാരി രാജ്യമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയൊരു ഇന്ത്യയെ കണ്ടെത്തൽ എന്ന വിഷയത്തെ ആസ്പദമാക്കി യമഹ ആവിഷ്‌കരിച്ചിരിക്കുന്ന പരിപാടിയാണ് മിഷൻ 10000 കിലോമീറ്റർ.

ബ്ലൂ കോർ സാങ്കേതികവിദ്യയോടു കൂടിയ എഫ്‌സിഎസ് എഫ് വൺ യമഹകളിലുള്ള മിഷൻ 10000 കിലോമീറ്റർ ന്യൂഡൽഹിയിൽ യമഹ മോട്ടോർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർ ജോൺ ഏബ്രഹാമാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഈസ്റ്റ് സൈഡ് ഈഗിൾസ്, വൈൽഡ് വെസ്റ്റ് ഫാൽക്കൺസ് എന്നീ രണ്ട് ടീമുകളിലായി 20 റൈഡർമാരാണ് ഈ ദൗത്യത്തിലുള്ളത്. പത്തു പേരടങ്ങുന്ന രണ്ട് ടീമുകളിലൊന്ന് രാജ്യത്തിന്റെ കിഴക്കൻ ദിശയിലേക്കും അടുത്തത് പടിഞ്ഞാറൻ ദിശയിലേക്കുമാണ് പ്രയാണം നടത്തുന്നത്. ഇരു ടീമുകളും ഒക്‌ടോബർ 18 ന് ചെന്നൈയിൽ സന്ധിക്കുന്നതിന് മുമ്പ് 5,000 കിലോമീറ്റർ വീതം പിന്നിട്ടിരിക്കും.

കൊച്ചിയിലെത്തിയ വൈൽഡ് വെസ്റ്റ് ഫാൽക്കൺസ്, യമഹയുടെ കൊച്ചി ഷോറൂമായ പിഎസ്എൻ ഏജൻസീസിൽ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷിതമായ ബൈക്ക് സവാരിക്ക് പ്രോത്സാഹനം നൽകിയ സംഘം യമഹയുടെ ബ്ലൂ കോർ സാങ്കേതികവിദ്യയെക്കുറിച്ചും ബോധവത്ക്കരണം നടത്തി. യമഹ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മസാക്കി അസാനോ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് റോയ് കുര്യൻ തുടങ്ങിയവർ ചേർന്ന് കൊച്ചിയിലെത്തിയ വൈൽഡ് വെസ്റ്റ് ഫാൽക്കൺസ് ടീം അംഗങ്ങളെ സ്വീകരിച്ചു.