പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരി വിഭജിക്കും

Posted on: September 22, 2014

Punjab-National-Bank-Logoപഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ട് രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളാക്കി മാറ്റും. ഓഹരി വിഭജനത്തിന് സെപ്റ്റംബർ 19 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകിയിട്ടുണ്ട്.

അടുത്തയിടെ ഓഹരി വിഭജനം നടത്തുന്ന ആറാമത്തെ ബാങ്കാണ് പിഎൻബി. ബാസൽ മൂന്ന് നിബന്ധനകൾ പാലിക്കുന്നതിനായി ക്യുഐപിയോ റൈറ്റ്‌സ് ഇഷ്യുവോ നടത്താനും പഞ്ചാബ് നാഷണൽ ബാങ്കിന് ആലോചനയുണ്ട്.